Friday, July 31, 2015

പഹയൻ സുലൈമാൻ

അപരാഹ്നത്തിന്റെ അനന്തപഥങ്ങളിൽ, ഒരു study timeൽ   അവൻ കിണറ്റിൽ ഇറങ്ങി.

ഇങ്ങളറിയില്ലേ നമ്മളെ  കെണറ് ? ഹ... നമ്മളെ നവോദയെലെ കെണറ്‌ന്ന് ... ഒരിക്ക ഒരു ആവെശത്തിന് അതിലങ്ങട്ടു എറങ്ങി. ഭയങ്കര ആഴല്ലേ ആഴം.? ..എടങ്ങേറായില്ലേ , ഇതുണ്ടോ പണ്ടാരടങ്ങാന് കേറാൻ പറ്റ്ണ്....

ഷഹീറും രാമകൃഷ്ണനും കയറു വലിച്ചു. ആരും കേൾക്കാതെ ദൈവത്തെ വിളിച്ചു അവൻ. അവന്റെ കഷ്ടകാലമായിരുന്നു അന്ന്.

കടുകുമണി വ്യത്യാസത്തിനു പിടി ഒന്ന് ...ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ ബിട്ടാ മതീ ... ഓൻ പിന്നീം കെണറ്റിലാ..... ബിട്ടിലേ ... ഇന്ഷ അള്ളാ .. പടച്ചോനെ ഇങ്ങള് കാത്തോളീ ന്ന്രൊറ്റ വിളിയാണ്‌ ..  നേരെ പിന്നീം കെണറ്റില്...

എതു .. ഞമ്മള് തോടങ്ങിയോടത്ത് തന്നെ... ആഹഹ .. ആഹഹ ... മോളില്ക്ക് വലിച്ചു കേറ്റാൻ അര മണിക്കൂറാ... ഇത് അര മിനിറ്റൊണ്ട് എത്തി ...

ചേഈൗൗ ..ഥിം ... ഒരൊന്നോന്നര വീഴ്ച ... ഷഹീറും രാമകൃഷ്ണനും അപ്പത്തന്നെ വലിക്കല് നിർത്തി. പക്ഷെ എന്താ.. സിജി സാർ അപ്പോതന്നെ അവടെ വന്ന്.

അമ്പലത്തിന്റെ അകാൽ വിളക്കുകൾ തെളിയുന്ന സന്ധ്യയിൽ, അവനെ കിണറ്റിൽ നിന്നും പുറത്തെടുത്തു സിജി സാർ അവനോടു ചോദിച്ചു "ഇനിയും നീ ഇതുവഴി വരില്ലേ ...ഇമ്മാതിരി ഉടായിപ്പും കൊണ്ട്?"

അപ്പൊതന്നെ ജോർജ് സാർ ഞമ്മളെ വിളിച്ചിട്ട് ഒരു ഉപദേശം തന്ന്. അന്നല്ല .. അവിടുന്ന് കൊർചൂസം  കയ്ഞ്ഞപ്പോ. സാറ്‌ പോറത്ത്  തട്ടീട്ടു പരയാണ്‌... പഹയാ .. ബല്ലാത്ത ധൈര്യം തന്നെ അനക്ക്ന്നു ..ഒരു വാശിക്ക് കെണറ്റില് എറങ്ങിയാല് പത്തു ബാശിക്ക് കേറാൻ പറ്റൂലാന്ന്. ഇയ്  സുലൈമാനല്ല ഹനുമാനാണ് ന്നു.

എങ്ങനുണ്ട്?

ETERNAL COURTESY, like every Malayali, to

JAGATHI  / BOEING BOEING https://www.youtube.com/watch?v=BTMRXYurVB4
അപരാഹ്നത്തിന്റെ അനന്തപഥങ്ങളിൽ, ആകാശനീലിമയിൽ  അവൻ നടന്നകന്നു. ഭീമനും യ്യുധിഷ്ടിരനും ബീഡി വലിച്ചു. സീതയുടെ മാറ് പിളര്ന്നു രക്തം കുടിച്ചു ദുര്യോധനൻ. ഗുരുവായൂരപ്പന് ജലദൊഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാൽ വിളക്കുകൾ

തെളിയുന്ന സന്ധ്യയിൽ അവൾ അവനോടു ചോദിച്ചു "ഇനിയും നീ ഇതുവഴി വരില്ലേ ...ആനകളെയും തെളിച്ചു കൊണ്ട്?"

എങ്ങനുണ്ട്?

KUTHIRAVATTAM PAPPU / Vellanakalude naaduhttps://www.youtube.com/watch?v=1Bw5NorkWpk&feature=youtu.be&t=21

ഇങ്ങളറിയില്ലേ താമരശ്ശേരി ചോരം ? ഹ... നമ്മളെ താമരശ്ശേരി ചോരം ന്ന് .. ഒരിക്കൽ ആ ചോരെർങ്ങുമ്പോ ഇതിന്റെ ബ്രേക്ക്‌ അങ്ങട്ട് പോയി.അപ്പുറോം ഇപ്പുറോം ഭയങ്കര കുയിഅല്ലെ കുയി ? ഇറക്കല്ലേ ... ഇതുണ്ടോ പണ്ടാരടങ്ങാന് പിടിച്ചാലും നിക്കുണ്..

കടുകുമണി വ്യത്യാസത്തിനു സ്റ്റീരിങ്ങ്  ഒന്ന് ...ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാ മതീ ..ഞമ്മളും ഇന്ജിനും തവിട് പോടി.. ബിട്ടിലാ.. ഇന്ഷ അള്ളാ .. പടച്ചോനെ ഇങ്ങള് കാത്തോളീ ന്ന്രൊറ്റ വിളിയാണ്‌ ..ഇന്ജിനുങ്ങനെ പറ പറക്കാന്.. എതു .. ഞമ്മളെ എരോപ്ലൈൻ വിട്ട മാതിരി.. ആഹഹ .. ആഹഹ ... താമരശ്ശേരി റ്റു കോഴിക്കോട് 50 കിലോമെറെരാ ..ഇത് അഞ്ചു മിനിറ്റൊണ്ട് എത്തി ...

ഈൗൗ ..ഥിം ... ഒരൊറ്റ കുത്താ ആൽമരത്തിനു ...ആലമരം അപ്പത്തന്നെ പൊരിഞ്ഞു വീണു.. പക്ഷെ എന്താ.. ഇന്ജിൻ അപ്പോതന്നെ അവടെ നിന്ന്.

ഹോ  ഭന്കരം തന്നെ.

അപ്പൊതന്നെ പി ഡബ്ല്യു ഡി നമ്മളെ വിളിച്ചിട്ട് ഒരു അവാർഡു  തന്നു. അന്നല്ല .. അവിടുന്ന് കോര്ചൂസം കയ്ഞ്ഞപ്പോ. എക്സിക്കുട്ടിവ്‌ എന്ജിനീര് പോറത് തട്ടീട്ടു പരയുആനു .. പഹയാ .. ബല്ലാത്ത ധൈര്യം തന്നെ അനയ്ക്ക് ന്നു .. ഇയ്  സുലൈമാനല്ല ഹനുമാനാണ് ന്നു.

1 comment:

പ്രവീണ്‍ കാരോത്ത് said...

അപ്പോ മി ഹനുമാൻ,വൈകീട്ട് ക്ലബ്ബിൽ വരില്ലേ??