Wednesday, April 11, 2007

"ഞമ്മളും കാണട്ടൊരു കിനാവ്"

ന്റെ മായ്ക്കാ ടബ്ബറേ,

ഇമ്മിണി കാലത്തിനു സേസം ഒരു ഒന്നൊന്നര ന്യൂസും കൊണ്ട് ദാ ഞമ്മളു തിരിച്ചു വന്നിക്കുണ്. "ജ്ജ് എബടെര്‍ന്നെടാ സുബറെ" ന്ന് അണക്കു ചോയിക്കാണ്ടെങ്കില്‍ അതു ജ്ജു ന്റെ മാനേജറൊടു ചോയിച്ചാളാ. ഇക്കയിഞ്ഞ ഒരു അഞ്ചാറു മാസം മൂപ്പരു ഞമ്മളെ ടൌസറു ഇരുന്നു കീറീലേ.. ഇപ്പൊ തരക്കേടില്ല. അതു ബിട്. ന്യൂസ് കേക്ക് ജ്ജ്.

കയിഞ്ഞേന്റെ മുമ്പത്തെ ആയ്ച്ച ഒരു മൊഞ്ചത്തീനെ പെണ്ണു കാണാന്‍ പോയി ഞമ്മളു. ഓളെ ഞമ്മക്ക് പെരുത്തു പിടിച്ചു. ഓക്കു ഞമ്മളെ പിടിച്ചൂന്നു പറയണ്ടല്ലോ. ("എങ്ങനേ ഹിമാറെ" ന്ന് ജ്ജ് ചോയിക്കരുതു).പിന്നെ ഇക്കയിഞ്ഞായ്ച്ച ഞമ്മളെ വാപ്പീം, ഇമ്മീം ഒക്കെ ഓലെ പെരേ പോയി, ഓലുണ്ടാക്കിയ പയമ്പൊരീം കായ വര്‍ത്തതും ഒക്കെ തിന്നു, തിരിച്ചു ബന്നു പറഞ്ഞു:
"സൂപ്പര്‍"
"എന്തു? കായ വര്‍ത്തതോ?", ഞമ്മളൊന്നു ഞെട്ടി.
"അല്ല. ഓളു ന്നെ മതി അനക്കു"

"ച്ചും അതുന്നെ മതീ" ന്നു ഞമ്മളു പറഞ്ഞില്ല. ഞമ്മക്കൂം ല്ലെ ഒരു വെയിറ്റ്? അങ്ങനെ തളിപ്പറമ്പത്തെ ഒരു മൊഞ്ചുള്ള ബെള്ളത്തണ്ടിനു ഞമ്മളു മഹറു കൊടുക്കാന്‍ തീരുമാനിച്ചു.

ഓളെ പേരു ഇത്തിരി കുടുക്കീസാണുട്ടൊ. "ബള്‍ക്കീസ്" ന്നൊക്കെ പറയണ പോലെ. ന്നാലും ഒരു പുതുമണ്ട്. ബെങ്കാളി പേരാത്രേ. ഓളെ വാപ്പ മോഹന്‍ബഗാന്റെ കളിക്കാരനായിരു്‌ന്നു ന്നു തൊന്നുണു.

ഓളും സോഫ്റ്റ്വെയറു തന്നെ. ന്റെ ഭാഗ്യത്തിനു മെയിന്‍ ഫ്രെയിമാണു. ടെക്നിക്കല്‍ ബര്‍ത്താനം മാണ്ടാലോ. തിരുവന്തോരത്തു ടെക്നോ പാര്‍ക്കിലു 'അളിയന്‍സ് കുലുമാല്‍' ന്ന ഒരു കമ്പനി. കുലുമാലാവാണ്ടിരു്‌ന്നാ മതിയായിര്ന്നൂ പടച്ചോനേ.

കാര്യങ്ങളൊക്കെ 99.99 ശതമാനം ഓക്കെ. ബാക്കി 0.01 ശതമാനം എബടെപ്പോയീന്നു ചൊദിച്ചാല്‍.. ഓളെ വാപ്പീം ഇമ്മീം ഒക്കെ ബരുണ ശനിയായ്ച്ച ബരുണുണ്ടു ഞമ്മളെ പെരീക്കു.കാര്യങ്ങ്ളൊക്കെ തീരുമാനമായീക്കുണു ഏകദേസം. ന്നാലും കൂടിരുന്നു തീരുമാനിക്കാണ്ടെ 100.00 ആക്കണ്ടെല്ലൊ ച്ച്ട്ടാണു.

ഇപ്പൊപ്പോണ പോക്കാണെങ്കില്‍ ഏപ്രില്‍ 30നു മോതിരം മാറലു. പിന്നെ നവമ്പറു വരെ ബെറും കിനാവു കാണലു. (ഞമ്മളും കാണട്ടൊരു കിനാവ്..വല്യ ശൈത്താന്‍മാരു കാണുണ കിനാവ്. വല്യ കുളാണ്ടറുമാരു കാണണ കിനാവ്..അല്ല പിന്നെ.). നവമ്പറു 11ന്നാന്തി ശഹനായി വച്ചു "പെ പ്പേ പ്പെ പേ പെ പെ.."

ന്നു മുതലു അന്നു വരെ ഞ്ഞി ഒരു പാച്ചിലാണു ന്റെ ചങ്ങായീ. അന്നെ ഞമ്മളു ബയിക്കനെ അറിയിക്കാം കിസ്സകളൊക്കെ.

അന്റെ കുട്ടിക്കും സലാമത്തല്ലെ? ഒരു അന്വേഷണം പറഞ്ഞാളാ.
സൊന്തം
സ്ളേറ്റുപെന്‍സില്‍ പി.

This post started as a mail to Shaju. I've changed it a bit :)

3 comments:

Shabu said...

11/11 nanoda adutha WTC polikkunnathu?

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല പോസ്റ്റ്. മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള പ്രതിമാസ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ (http://vidarunnamottukal.blogspot.com) പ്രസിദ്ധീകരിക്കുക. വിടരുന്ന മൊട്ടുകളില്‍ താങ്കള്‍ അംഗമല്ലെങ്കില്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ മാസത്തെ മത്സരത്തിനുള്ള പോസ്റ്റുകള്‍ 30.4.2007നകം വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. വിജയികള്‍ക്ക് www.mobchannel.com ന്റെ book store സെക്ഷനില്‍ നിന്നും ഇഷ്ടമുള്ള 2 മലയാള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.

akberbooks said...

അക്ബര്‍ ബുക്സിലേക്ക്‌ നിങ്ങളുടെ രചനകളും അയക്കുക
akberbooks@gmail.com
mob:09846067301