Tuesday, January 23, 2007

എന്തിനാണീ സാഹസം!

ആംഗലേയം തലക്കു പിടിച്ചുപോയ കൂട്ടത്തില്‍പ്പെട്ടതാണു ഞാന്‍. അഹങ്കാരം മാത്രമല്ല കാരണം. തുടക്കത്തില്‍ ഒരു ജാഡക്കു വേണ്ടി ആയിരുന്നു സ്കൂളിലെ "പ്രിപ്പെയര്‍ഡ്‌ സ്പീച്ചിലും, ന്യൂസ് റീഡിങ്ങിലും" ഒക്കെ കൈ വെച്ചു തുടങ്ങിയതു. കാണാന്‍ കൊള്ളാവുന്ന ഒരു "ഇന്‍സ്പിരേഷന്‍" ജൂനിയര്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നതുകൊണ്ടു അതിന്റെ ഒരു ആവേശം. അതിന്റെ കൂടെ നാട്ടുകാരുടെ "വാഹ്, വാഹ്" കൂടി ആയപ്പൊള്‍ ഞാന്‍ നിലം വിട്ടു. പിന്നെ ലാലേട്ടന്‍ പറഞ്ഞതു പോലെ "സഫരൊം കീ സിന്ദഗി.."..
കുറ്റം പറയരുതല്ലൊ. ദൊഷത്തെക്കാളും ഈ ആംഗലേയ ചായ്‌വ് ഗുണമേ ചെയ്തിട്ടുള്ളു. അതുകൊണ്ടാണല്ലൊ നയാപൈസ ചിലവില്ലാതെ ഇങ്ങനെ ബ്ലൊഗാന്‍ പറ്റുന്നതു.
ബ്ലൊഗാന്‍ തുടങ്ങീട്ടു കൊല്ലം ഒന്നായെങ്കിലും ഈയിടെയായി ഒരു ചെറിയ ഭാഷാപ്രേമം. അരവിന്ദന്റെയും സ്വാര്‍ഥന്റെയും ഒക്കെ എഴുത്തുകള്‍ വായിച്ചപ്പൊള്‍ തുടങ്ങിയതാണു ഒരു ചെറിയ അസ്കിത. മെനക്കെടോര്‍ത്തു്‌ കുറെക്കാലം ജോലിയെ കുറ്റം പറഞ്ഞു നടന്നു. പിന്നെ എപ്പൊഴൊ രണ്ടും കല്പ്പിച്ചു ഒന്നെഴുതി നോക്കി. "കൊള്ളാം.. നന്നായി" എന്നു സ്വയം തോന്നിയതു കൊണ്ടു ദാ ഇങ്ങനെ ഒരു ബ്ലോഗ്.